ചെങ്ങന്നൂർ : സംസ്ഥാന ടൂറിസം വകുപ്പ് നവംബർ 5ന് പാണ്ടനാട്ടിൽ നടത്തുന്ന സി.ബി.എൽ (ചാംപ്യൻസ് ബോട്ട് ലീഗ്) വള്ളംകളിക്കായി ലോഗോ, പോസ്റ്റർ എന്നിവ ഡിസൈൻ ചെയ്യുന്നതിന് മത്സരം സംഘടിപ്പിക്കുന്നു. തയാറാക്കിയ പോസ്റ്ററും ലോഗോയും cblcgnr@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ സീൽ ചെയ്ത കവറിൽ സജി ചെറിയാൻ എം.എൽ.എയുടെ ഓഫിസ്, പി.ടി.ഉഷ റോഡ്, ചെങ്ങന്നൂർ , പിൻ.68912 1 എന്ന വിലാസത്തിലോ ഒക്ടോബർ 5ന് വൈകിട്ട് 5ന് മുൻപായി ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കാഷ് അവാർഡും മെമന്റോയും നൽകുമെന്ന് സ്വാഗതസംഘം ചെയർമാൻ സജി ചെറിയാൻ എം.എൽ.എ, കൺവീനർ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ , പബ്ലിസിറ്റി ആൻഡ് സുവനീർ കമ്മിറ്റി ചെയർമാൻ എം.ജി.ശ്രീകുമാർ, കൺവീനർ ജി. വിവേക് എന്നിവർ അറിയിച്ചു. ഫോൺ: 94477 31716, 9447956282, 0479 2450007.