അടൂർ : സെന്റ് സിറിൾസ് കോളേജിന്റെ നേതൃത്വത്തിൽ ഖാദി മഹോത്സവത്തിന്റെ ഭാഗമായി ഖാദിവസ്ത്രങ്ങളുടെ വിപണനവും പ്രദർശനവും നടത്തി. ആഴ്ചയിൽ ഒരു ദിവസം ജീവനക്കാരും വിദ്യാർത്ഥികളും ഖാദിവസ്ത്രങ്ങൾ ധരിക്കണമെന്നത് സംബന്ധിച്ച് ബോധവൽക്കരണവും നടത്തി. മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡി. കെ. ജോൺ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഒാഫീസർ ആർ. എസ്. അനിൽ കുമാർ, വില്ലേജ് ഇൻഡസ്ട്രിയൽ ഒാഫീസർ എസ്. ഹേമകുമാർ, ഡോ. ജോൺ, മേജർ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.