മണ്ണടി: മണ്ണടി പഴയകാവ് ദേവീക്ഷേത്രത്തിൽ ദേവിക്ക് ഭക്തജനങ്ങളുടെ വകയായി നാളെ അങ്കിയും പ്രഭയും സമർപ്പിക്കും. രാവിലെ 11.30 ന് തന്ത്രി കുളക്കട നമ്പിമഠം രമേശ് ഭാനുഭാനു പണ്ടാരത്തിലിന്റെയും മേൽശാന്തി ശിവദാസൻ പോറ്റിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് . രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് ലളിതാസഹസ്രനാമജപം, എട്ടിന് ഭാഗവത പാരായണം, 10.30 ന് സമർപ്പണപൂജകൾ, ഉച്ചപൂജ, വൈകിട്ട് അഞ്ചിന് അങ്കിയും പ്രഭയും ചാർത്തി ദീപാരാധന, ദീപക്കാഴ്ച .