ananadan-
Arrest

തിരുവല്ല: പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കവിയൂർ സ്വദേശിക്ക് 142 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കവിയൂർ പുളിയലയിൽ വീട്ടിൽ പി.ആർ. ആനന്ദൻ (40) നെയാണ് പത്തനംതിട്ട പോക്സോ കോടതി 142 വർഷത്തെ തടവിന് വിധിച്ചത്. 2021 ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവിധ .വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിയുടെ ശിക്ഷാ കാലാവധി കോടതി 60 വർഷമാക്കി കുറച്ചിട്ടുണ്ട്.