തിരുവല്ല: താലൂക്ക് വികസനസമിതി യോഗം നാളെ രാവിലെ 10.30ന് താലൂക്ക് ഓഫിസീൽ നടക്കും. സെപ്തംബറിലെ താലൂക്ക് വികസനസമിതി യോഗത്തിൽ ബന്ധപ്പെട്ട താലൂക്ക് തല ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ഹാജരാകാത്തതിനാൽ യോഗം ചേരുവാൻ സാധിച്ചില്ല. ഇക്കാര്യം എം.എൽ.എ ഉൾപ്പെട്ട സമിതി ചർച്ച ചെയ്യുകയും ജില്ലാ കളക്ടറെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. താലൂക്ക്‌സഭ മുടങ്ങാതിരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ ചെയർപേഴ്‌സൺ എന്നിവരും നിർബന്ധമായി യോഗത്തിൽ പങ്കെടുക്കണമെന്ന് വികസനസമിതി കൺവീനർ അറിയിച്ചു