photo-
ശൂരനാട് നടുവിൽ എൽ.പി സ്കൂളും അപകടം നിറഞ്ഞ റോഡും

പോരുവഴി: ശൂരനാട് നടുവിൽ എൽ.പി.എസിലെ വിദ്യാർത്ഥികൾക്ക് സ്കൂളിന് മുന്നിലെ തിരക്കേറിയ റോഡ് അപകടക്കെണിയാകുന്നു. തിരക്കേറിയ കൊല്ലം തേനി ദേശീയ പാതയിൽ കണ്ണമം ജംഗ്ഷന് സമീപത്തുള്ള ശൂരനാട് നടുവിൽ എൽ.പി.എസിലെ വിദ്യാർത്ഥികളാണ് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനമില്ലാതെ വിഷമിക്കുന്നത്.

പാതയിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ഇരു വശങ്ങളിലും നടപ്പാത ഇല്ലാത്തതും വടക്ക് ഭാഗത്തുള്ള കൊടും വളവും ഇറക്കവും പലപ്പോഴും അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.

സീബ്രലൈൻ പോലുമില്ല

ഏകദേശം മുന്നോറോളം കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂളിന് മുൻവശത്ത് സീബ്രലൈൻ ഉൾപ്പെടെയുള്ള ഒരു ട്രാഫിക് സംവിധാനവും ഇതുവരെ നടപ്പാക്കിയിട്ടില്ല. രാവിലെയും വൈകിട്ടും ട്രാഫിക് പൊലീസിനെ നിയമിക്കണമെന്നുള്ള സ്കൂൾ അധികൃതരുടെ ആവശ്യം നാളിതുവരെ നടപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സ്കൂൾ ഉണ്ടെന്നുള്ള മുന്നറിയിപ്പ് ബോർഡ് കാട് കയറി ഡ്രൈവർമാർക്ക് കാണാൻ കഴിയാത്ത അവസ്ഥയിലാണ്.

വിദ്യാർത്ഥികളുടെ സുരക്ഷക്കായി നടപ്പാതയും സുരക്ഷാ വേലിയും നിർമ്മിക്കണം. ട്രാഫിക് പൊലീസിനെ നിയമിക്കുകയും സീബ്രലൈനും ട്രാഫിക് സൂചകങ്ങളും സ്ഥാപിക്കണം.

നാട്ടുകാർ