 
കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓണചന്ത ബാങ്ക് പ്രസിഡന്റ് എൻ. തുളസീദാസൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. മണികണ്ഠൻപിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ ശരത്ചന്ദ്രൻ, എസ്. സുരേന്ദ്രൻ, പി. സുദർശനൻ പിള്ള, ജി.തുളസീധരൻ പിള്ള, എ.അനിൽ, എൻ.വാസുദേവൻ, എൽ. പദ്മകുമാർ എന്നിവർ പങ്കെടുത്തു.