eravipuram-coperative-ban
ഇരവിപുരം സർവീസ് സഹ. ബാങ്ക് ആരംഭിച്ച ഓണം വിപണി ബാങ്ക് പ്രസിഡന്റ് രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: ഇരവിപുരം സർവീസ് സഹകരണ ബാങ്ക് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണിക്ക് തുടക്കമായി. ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ.കൃഷ്ണകുമാർ, എ.കമറുദീൻ, എസ്.കണ്ണൻ, ജിജാഭായ്, വി.പി.മോഹൻ കുമാർ, കെ.ബാബു, സി.കിഷോർ കുമാർ,​ ബാങ്ക് സെക്രട്ടറി ഐ.റാണി ചന്ദ, ഓഡിറ്റർ ദീപു ഭാസ്കർ എന്നിവർ പങ്കെടുത്തു. അരിയും പഞ്ചസാരയും വെളിച്ചെണ്ണയുമടക്കം പതിനാല് നിത്യോപയോഗ വസ്തുക്കളാണ് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഓണം വിപണിയിൽ വിതരണം ചെയ്യുന്നത്.