work

 അഞ്ച് മാസം കൊണ്ട് 4,946 പുതിയ സംരംഭങ്ങൾ

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിൽ മികച്ച നേട്ടവുമായി ജില്ല. പദ്ധതി ആരംഭിച്ച് അഞ്ച് മാസം പിന്നിടുമ്പോൾ 11,775 എന്ന ലക്ഷ്യത്തിൽ 4,946 പുതിയ സംരംഭങ്ങൾ ജില്ലയിൽ ആരംഭിച്ചു. 2.38 കോടി രൂപയുടെ മൂലധന നിക്ഷേപവും 10,752 തൊഴിലവസരങ്ങളും പുതിയ സംരംഭങ്ങളിലൂടെ സൃഷ്ടിക്കാൻ കഴിഞ്ഞു. 40 ശതമാനം പുരോഗതി കൈവരിച്ച് കൊല്ലം ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ്. ആസൂത്രണം, മൃഗസംരക്ഷണം, തദേശം തുടങ്ങിയ 21 സർക്കാർ വകുപ്പുകളും ബാങ്കുകളും ഉൾപ്പെട്ട ജില്ലാ കളക്ടർ ചെയർമാനായ മോണിട്ടറിംഗ് കമ്മിറ്റിയാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് വിവിധ വകുപ്പുകളു‌ടെ സേവനം കാലതാമസം കൂടാതെ ലഭ്യമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്.

...........................

പിന്തുണ

 78 ഇന്റേൺസുകൾ

 ബോധവത്കരണ ക്ളാസ്

 ഹെൽപ് ഡെസ്ക്

 ലോൺ, ലൈസൻസ്, സബ്സിഡി മേളകൾ

................................

നിശ്ചയ ദാർഢ്യത്തോടുള്ള പ്രവർത്തനമാണ് വിജയത്തിന് പിന്നിൽ സംരംഭകർക്ക് പ്രോത്സാഹനം നൽകുകയും വിവധ വകുപ്പുകളിൽ നിന്നുളള സേവനം സമയ ബന്ധിതമായി നൽകുകയും ചെയ്യുന്നു

ബിജു കുര്യൻ,

മാനേജർ,​ ജില്ലാവ്യവസായ കേന്ദ്രം