
കുളത്തൂപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. കടമാൻകോട് സുജാത വിലാസം വീട്ടിൽ അഭിനന്ദ് (22) ആണ് പിടിയിലായത്. വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ പുനലൂർ താലൂക്ക് ആശുപത്രിയിലെത്തിക്കുകയും അവിടെ നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിന് വിവരം നൽകിയതനുസരിച്ച് കുളത്തൂപ്പുഴ സി.ഐ എൻ. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് യുവാവിനെ പിടികൂടിയത്.