 
കരുനാഗപ്പള്ളി : ജനാധിപത്യ മഹിളാ അസോസിയേഷൻ കരുനാഗപ്പള്ളി ഏരിയ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് ക്ലാപ്പന തോട്ടത്തിൽ മുക്കിൽ നിന്ന് ആരംഭിച്ച പൊതു പ്രകടനം കുറ്റിയെടുത്ത് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ബി.പത്മകുമാരി അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം സി.രാധാമണി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ്, ആർ.കെ.ദീപ, റംല റഹീം ,എം.ശോഭന, കെ.ജി.കനകം, ബെൻസി രഘുനാഥ്, ഇന്ദുലേഖ, ഗിരിജ അപ്പുക്കുട്ടൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ, ടി.എൻ.വിജയകൃഷ്ണൻ, സീനത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ബി. പത്മകുമാരി ( പ്രസിഡന്റ്) ,റംല റഹിം, സ്മിത, ഇന്ദുലേഖ (വൈസ് പ്രസിഡന്റുമാർ) ), വസന്താരമേശ് (സെക്രട്ടറി) ,എം.ശോഭന, ബെൻസി രഘുനാഥ്, കെ.ജി.കനകം (ജോയിന്റ് സെക്രട്ടറിമാർ) , ഗിരിജ അപ്പുക്കുട്ടൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.