 
പരവൂർ: റീജിയണൽ സഹകരണ ബാങ്കിലെ കൺസ്യൂമർ ഫെഡ് ഓണവിപണി ബാങ്ക് പ്രസിഡന്റ് കെ.പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബാങ്ക് സെക്രട്ടറി എസ്.ശ്രീലാൽ, ഭരണസമിതി അംഗങ്ങളായ ആർ.പ്രസന്നകുമാർ, ബി.ജയരാജ്, സുശീൽകുമാർ, മനു, ഗിരിജാദേവി, രമ്യരാജ്, പ്രേംലാൽ, അഷ്‌റഫ്, ആർ.എസ്. പ്രസന്നകുമാർ, ജീവനക്കാരായ അനില,സിന്ധു,രതീഷ്,അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് ഹെഡ് ഓഫീസ്, കൂനയിൽ കിഴക്കടം ജംഗ്ഷൻ, കുറുമണ്ടൽ ശാർക്കര ജംഗ്ഷൻ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകൾ ആരംഭിച്ചത്. ആറ്,ഏഴ് തീയതികളിൽ ഹെഡ്ഓഫീസിൽ പച്ചക്കറിച്ചന്ത സംഘടിപ്പിക്കും.