orma-
ഓർമ്മ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ.എസ്.എഫ്. ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിക്കുന്നു

കൊല്ലം : കടപ്പാക്കട സ്‌പോർട്‌സ് ക്ലബിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള ഓർമ്മ ക്ലിനിക്കിന്റെ ഉദ്ഘാടനം കെ.എസ്.എഫ്. ഇ ചെയർമാൻ കെ.വരദരാജൻ നിർവഹിച്ചു. പ്രഗത്ഭരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി ഓർമ്മ സംരക്ഷണത്തിനുള്ള ക്ലബിന്റെ ആരോഗ്യപദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്ലബ് സെക്രട്ടറി ആർ.എസ്.ബാബു , വൈസ് പ്രസിഡന്റ് റാഫി കാമ്പിശ്ശേരി, മുൻമേയർ അഡ്വ.വി.രാജേന്ദ്രബാബു, കൗൺസിലർ എസ്.അമ്പിളി, എ.എം.ഇക്​ബാൽ, എസ്.സജിത്ത്, അനിൽകുമാർ, എൻ.പി.ജവഹർ, അശോകൻ, സുരേഷ്ബാബു,ജ്യോതിലാൽ എന്നിവർ പങ്കെടുത്തു.