കരുനാഗപ്പള്ളി: സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാൻ അപേക്ഷിക്കാം. ഗ്രാമത്തിലോ നഗരത്തിലോ 10 ഏക്കറിൽ കുറയാത്ത ഭൂമി ലഭ്യമാക്കുന്ന സംരംഭക കൂട്ടായ്മകൾ, കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ പാർട്ണർഷിപ്പ് സംരംഭങ്ങൾ എന്നിവർക്ക് വ്യവസായ എസ്റ്റേറ്റ് ഡവലപ്പർ പെർമിറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കാം. http://pie.industry.kerala.gov.in എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. 15 ഏക്കറിൽ കൂടുതൽ ഭൂമിയുണ്ടെിൽ ലാൻഡ് റവന്യൂ ആക്ട് വ്യവസ്ഥകൾ പാലിച്ച് ഇളവ് നൽകും. എന്നാൽ നെൽവയൽ, തണ്ണീർത്തട ഭൂമി, പരിസ്ഥിതി ലോല പ്രദേശം എന്നിവ പരിഗണിക്കില്ല. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചുവപ്പ് കാറ്റഗറിയിൽ ഉൾപ്പെട്ട വ്യവസായങ്ങൾ അനുവദിക്കില്ല. ജലലഭ്യത, വൈദ്യുതി, മാലിന്യസംസ്കരണം, എസ്റ്റേറ്റിനുള്ളിലെ റോഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിർമ്മിക്കേണ്ടത് ഡവലപ്പറുടെ ചുമതലയാണ്. ഇതിനായി ഏക്കറിന് 30 ലക്ഷം രൂപ എന്ന നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ ഗ്രാൻഡ് നൽകും. വ്യവസായ വാണിജ്യ ഡയറക്ടർക്ക് ഓൺലൈൻ മുഖേന ലഭ്യമാകുന്ന അപേക്ഷകൾ ജില്ലാതലത്തിൽ പരിശോധിച്ച ശേഷം വ്യവസായം, ധനകാര്യം, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടുന്ന സമിതി പരിശോധിച്ച് 30 ദിവസത്തിനുള്ളിൽ പെർമിറ്റ് അനുവദിക്കും. എസ്റ്റേറ്റ്ന്റെ നിർമ്മാണ പുരോഗതി സമയബന്ധിതമായി വിലയിരുത്തും. പെർമിറ്റ് ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ പദ്ധതിക്ക് നിശ്ചിത പുരോഗതി കൈവരിച്ചില്ലെങ്കിൽ അനുമതി റദ്ദ് ചെയ്യും.കരുനാഗപ്പള്ളി-കുന്നത്തൂർ താലൂക്കുകളിൽ വ്യവസായ എസ്റ്റേറ്റുകൾ ആരംഭിക്കുന്നതിന് കരുനാഗപ്പള്ളി താലുക്ക് വ്യവസായ കേന്ദ്രം നടപടി തുടങ്ങി. കൂടുതൽ വിവരങ്ങൾക്ക് :8281338434 .