bharathath-
ഭാരത് ജോഡോ യാത്രയുടെ സ്വാഗത സംഘം ഓഫീസ് എ ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സന്ദർശിക്കുന്നു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, പഴകുളം മധു, പി.ജർമിയാസ്, അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ എന്നിവർ സമീപം

ഇരവിപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കൊല്ലൂർവിള പള്ളിമുക്കിലുള്ള ജില്ലാതല സ്വാഗത സംഘം ഓഫീസിലെത്തി. ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദുമായി ജാഥയെ വരവേൽക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട ഉപഹാരം അദ്ദേഹം ഏറ്റുവാങ്ങി. കെ.സി.വേണുഗോപാലിന് പിന്നാലെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.സെക്രട്ടറി താരിഖ് അൻവറും സ്വാഗത സംഘം ഓഫീസിലെത്തി. കെ.പി.സി.സി. ഭാരവാഹികളായ പഴകുളം മധു, എം.എം.നസീർ, സൈമൺ അലക്‌സ്, അഡ്വ.കെ.ബേബി സൺ, അഡ്വ.പി. ജർമിയാസ്, അഡ്വ. ബിന്ദുകൃഷ്ണ, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, ബ്ലോക്ക് പ്രസിഡന്റ് എം.നാസർ, ആദിക്കാട് ഗിരീഷ്, മണ്ഡലം പ്രസിഡൻറുമാരായ പാലത്തറ രാജീവ്, കമറുദീൻ, ശിവരാജൻ വടക്കേവിള, ശശിധരൻപിള്ള, പിണയ്ക്കൽ ഫൈസ്,പട്ടത്താനം വിജയലക്ഷ്മി, ആശാ സിദ്ദീഖ്, അഫ്‌സൽ തമ്പോര്, സാദത്ത് ഹബബ് ,അൻവറുദ്ദീൻചാണിയ്ക്കൽ, ബൈജു ആലുംമൂട്ടിൽ, അഷറഫ് വടക്കേവിള, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.