 
അഞ്ചൽ: അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പെരുനാളിനും തുടക്കമായി. മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് കൊടിയേറ്റി. പെരുന്നാൾ സെപ്തംബർ 9 ന് സമാപിക്കും. ഞായറാഴ്ച്ച ബിഷപ് തോമസ് മാർ യൗസേബിയോസും തിങ്കളാഴ്ച്ച ബിഷപ് സാമുവൽ മാർ ഐറേനിയോസും നേതൃത്വം നൽകും. സമാപന ദിവസം മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.