kunnathoor-
എക്സൈസ് പിടികൂടിയ ഓമനക്കുട്ടൻ

കുന്നത്തൂർ: ഓണവിപണി ലക്ഷ്യമിട്ട് വീട്ടിൽ ചാരായം വാറ്റിയയാളെ എക്സൈസ് പിടികൂടി. മുതുപിലാക്കാട് പടിഞ്ഞാറ് കുഴിഞ്ഞയ്യത്ത് വീട്ടിൽ ഓമനക്കുട്ടൻ(44) ആണ് പിടിയിലായത്. വീട്ടിൽ നിന്ന് 10 ലിറ്റർ ചാരായവും 120 ലിറ്റർ കോടയും പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പക്ടർ അജയകുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.