പത്തനാപുരം : ഉപഭോക്തൃ ബോധവത്‌കരണം സംസ്ഥാനതല വർഷാചരണ ഉദ്ഘാടനവും രാജീവ്ഗാന്ധി സ്മാരക അവാർഡ് സമർപ്പണവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു.
കേരള കൗൺസിൽ ഒഫ് കൺസ്യൂമർ ഓർഗനൈസേഷൻസ് സംസ്ഥാനസമിതി, ജില്ലാ കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ , കൺസ്യൂമർ വോയ്‌സ് മാസിക എന്നിവയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കൊല്ലം ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻ കുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗവും കേരളാ കൗൺസിൽ ഒഫ് കൺസ്യുമർ ഓർഗനൈസേഷൻസ് വനിതാ ഫാറം പ്രസിഡന്റുമായ ആർ.രശ്മി അദ്ധ്യക്ഷയായി.
രാജീവ്ഗാന്ധി സ്മാരക അവാർഡ് സമർപ്പണം ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ.എസ്. .വേണുഗോപാൽ നിർവഹിച്ചു. ജില്ലാ കൺസ്യൂമേഴ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ജില്ലാ പ്രസിഡന്റ് പുനലൂർ ടി.എം. തോമസ്, മുട്ടറ ഉദയഭാനു, രാമാ ബാലചന്ദ്രൻ, സീനത്ത് അയൂബ്, എം.ജി. തോമസ്,ജോൺസൺ ദർഭയിൽ, സാബു നെല്ലിക്കുന്നം, ജില്ലാ പഞ്ചായത്ത് അംഗം സുനിത രാജേഷ്, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഡി.പി.ശ്രീകുമാർ, അസി.താലൂക്ക് സപ്ലൈ ഓഫീസർ വൈ.സാറാമ്മ, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, ദിലീപൻ കെ. ഉപാസന, എ.സലാം, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്.അമൽ രാജ്, അലി ഷിജു ഇബ്നു സൈനുദീൻ മുസ്‍ലിയാർ എന്നിവർ സംസാരിച്ചു.
സാമുവൽ എബ്രഹാം, നൗഷാദ് യൂനസ്, ആർ.പ്രസന്ന കുമാരി, സബീന, സുനിതാ ദാസ്, സിസ്റ്റർ രേജിൻ തെരേസാ, ധന്യ എസ്. ബിനോദ് കൃഷ്ണൻ, ഡോ.കെ.ടി. തോമസ്, ഡോ.നിമ്മി മരിയാ ഉമ്മൻ, ജി.രഘുനാഥൻ പിള്ള,അമുത പ്രദീപ്, ആയൂർ ശിവദാസ്, അനിൽ പന്തപ്ലാവ് എന്നിവർ രാജീവ്ഗാന്ധി സ്മാരക അവാർഡ് ഏറ്റുവാങ്ങി.