vimuthi-
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ വിമുക്തി ലൈബ്രറി ആൻഡ് റിഗിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കിറ്റ് വിതരണവും സിനിമ പ്രമോഷൻ കാമ്പയിനും ചലച്ചിത്ര സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ വിമുക്തി ലൈബ്രറി ആൻഡ് റിഗിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണവും ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന" തീ 'എന്ന സിനിമയുടെ പ്രമോഷൻ കാമ്പയിനും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിൽ നടന്ന ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ നിർവഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ വി. രാജേഷ് അദ്ധ്യക്ഷനായി. യോഗത്തിൽ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.റോബർട്ട് മുഖ്യപ്രഭാഷണം നടത്തി ചിത്രത്തിലെ നായിക സാഗര, നടൻ ഋതേഷ്, സംഗീതസംവിധായകൻ അഞ്ചൽ ഉദയകുമാർ എന്നിവരും പങ്കെടുത്തു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി വിജയകുമാർ,വാർഡ് കൗൺസിലർ സിന്ധു, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.രാജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശവപ്രസാദ്, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഷെറിൻ രാജ്, ലൈബ്രറി സെക്രട്ടറി അബ്ദുൽ മനാഫ് എന്നിവർ ആശംസകൾ അറിയിച്ചു. ലൈബ്രറി പ്രസിഡന്റ് പി.എൽ.വിജിലാൽ സ്വാഗതവും . ലൈബ്രറി ജോയിന്റ് സെക്രട്ടറി വൈ.സജികുമാർ നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളി നഗരസഭയിലെ വിവിധ ഡിവിഷനുകളിലെ 67 കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. സിനിമയുടെ പ്രമോഷൻ കാമ്പയിനുമായി ബന്ധപ്പെട്ട് 25000 രൂപയുടെ ടിക്കറ്റ് ലൈബ്രറി സ്പോൺസർ ചെയ്തു.