phot
പ്ലാച്ചേരിയിലെ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടോറസ് ലോറി കയറിയത് പൊലിസ് പരിശോധിക്കുന്നു

പുനലൂർ: പൊതുപ്രവർത്തകരായ ദമ്പതികളുടെ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി. പുനലൂർ നഗരസഭ മുൻ കൗൺസിലറും വാളക്കോട് ചൈതന്യ പ്രൈമറി സ്കൂൾ പ്രഥമാദ്ധാപികയുമായ സുനിലാലനും , സി.പി.എം പ്രവർത്തകനും പുനലൂരിലെ ദീൻ ആശുപത്രി ജീവനക്കാരനും പ്രവാസിയുമായ ലാലനും ഇന്നലെ പ്ളാച്ചേരിയിൽ വച്ച് വാഹനാപകടത്തിലാണ് മരിച്ചത്. ഇന്നലെ രാവിലെ 8.45ന് ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഏത് ഘട്ടങ്ങളിലും നാട്ടുകാരെ സഹായിക്കാൻ മുൻ നിരയിലുണ്ടായിരുന്ന ദമ്പതികളെക്കുറിച്ചുള്ള ഓർമ്മകളാണ് നാട്ടുകാരെ ദുഖത്തിലാക്കുന്നത്. സ്കൂൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹ പ്രവർത്തകർക്കും മാതൃകയായിരുന്നു സുനിലാലൻ. പൊതുപ്രവത്തകനായ ലാലനും അതുപോലെ തന്നെ. നാടിന് ഏറെ പ്രിയപ്പെട്ടവർ അപകടത്തിൽപ്പെട്ടെന്ന വിവരമറിഞ്ഞു പ്ലാച്ചേരിയിലെ വീട്ടിലേക്ക് നാട്ടുകാർ ഒഴുകിയെത്തി .ഇന്ന് ദീൻ ആശുപത്രി, വാളക്കോട് ചൈതന്യ സ്കൂൾ, കലയനാട് തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ ഇരുവരെയും പൊതുദർശനത്തിന് വച്ച ശേഷം ഉച്ചക്ക് 2ന് വിട്ടുവളപ്പിൽ സംസ്കരിക്കും.