 
ഇരവിപുരം: ഇരവിപുരം സർവീസ് സഹകരണ ബാങ്ക് സംസ്ഥാന കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സഹകരണ ഓണം വിപണി 2022 ന് തുടക്കമായി. ബാങ്ക് പ്രസിഡന്റ് വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ജി.ആർ.കൃഷ്ണകുമാർ, എ.കമറുദീൻ, എസ്.കണ്ണൻ, ജിജാ ഭായ് , വി.പി.മോഹൻ കുമാർ, കെ.ബാബു, സി.കിഷോർ കുമാർ, ബാങ്ക് സെക്രട്ടറി ഐ. റാണി ചന്ദ, ആഡിറ്റർ ദീപു ഭാസ്കർ, ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഉത്സവകാല വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ അരിയും പഞ്ചസാരയും വെളിച്ചെണ്ണയുമടക്കം പതിനാല് നിത്യോപയോഗ വസ്തുക്കളാണ് വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഓണം വിപണിയിൽ വിതരണം ചെയ്യുന്നത്.