കരുനാഗപ്പള്ളി: എം.ഡി.എം.എയുമായി യുവാവ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ആദിനാട് വടക്ക് ഷമീസ് മൻസിലിൽ ഷംനാസ് (30) ആണ് പിടിയിലായത്. പുതിയകാവ് ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിനടുത്തായി യുവാവ് ലഹരി വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഷംനാസ് പിടിയിലായത്. ദേഹപരിശോധന നടത്തിയപ്പോണ് പാന്റ്സിന്റെ പോക്കറ്റിൽ പഴ്സിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 8.87 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.