dcc
യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി മണ്ഡലം കൺവെൻഷൻ ഡി.സി.സിപ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിജയിപ്പിക്കാനായി യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുവജന കൺവെൻഷൻ സംഘടിപ്പിച്ചു. കൊല്ലൂർവിള പള്ളിമുക്കിൽ നടന്ന കൺവെൻഷൻ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. അസംബ്ലി കമ്മറ്റി പ്രസിഡന്റ് പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ ആർ.എസ്.അബിൻ, കുരുവിള ജോസഫ്, സംസ്ഥാന നിർവാഹക സമിതി അംഗം ഷെഫീക്ക് കിളികൊല്ലൂർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാസലിം, അസൈൻ പള്ളിമുക്ക്, ജില്ലാ ഭാരവാഹികളായ പി.കെ അനിൽകുമാർ, മുഹമ്മദ് ആരിഫ്, ചൈത്രാ ഡി.തമ്പാൻ, ഉമേഷ് മയ്യനാട്, ഷെമീർ വലിയവിള, ബിനോയ് ഷാനൂർ, ശിവരാജൻ, ലിസ്റ്റൻ മയ്യനാട്, ശങ്കരനാരായണൻ, ഹുനൈസ് പള്ളിമുക്ക്, വിനീത് അയത്തിൽ, അമൽജോൺ ജോസഫ്, അഡ്വ.മുഹമ്മദ് നഹാസ്, വിപിൻ വിക്രം, സെയ്ദലി മുണ്ടയ്ക്കൽ, ഫൈസൽ അയത്തിൽ, രാജേന്ദ്രൻ പിള്ള, ജിജി തില്ലേരി, അനസ് താജുദ്ദീൻ, ശ്രീകുമാർ അയത്തിൽ, അജു, അഭിനന്ത് എന്നിവർ സംസാരിച്ചു.