തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്കായി നടത്തിയ ഓണക്കിറ്റുകളുടെ വിതരണം പ്രസിഡന്റ് മിനിമോൾ നിസാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൾ സലീം അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രജിതാ രമേശ്, യൂസുഫ് കുഞ്ഞ്, നസീമ ,മെഡിക്കൽ ഓഫീസർ ഡോ.എസ്.ലൈജു ,സെക്രട്ടറി സി.ജനചന്ദ്രൻ , ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.സൂരജ്, രമേഷ് എന്നിവർ സംസാരിച്ചു. 14 ഇനം ഭക്ഷ്യസാധനങ്ങൾ അടങ്ങിയ 125 കിറ്റുകളാണ് വിതരണം ചെയ്തത്. പഞ്ചായത്തിലെ ആശാ പ്രവർത്തകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.