photo
സി.ആർ.മഹേഷ് എം.എൽ.എ വധുവരൻമാർക്ക് ഒപ്പം..

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമ്മമനസ് കൂട്ടായ്മയുടെ സഹായത്തോടെ കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ 7 യുവതികൾ വിവാഹിതരായി. 5 പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും വധൂവരൻമാർക്ക് നൽകി. ഇതോടനുബന്ധിച്ചുള്ള എല്ലാ ചെലവുകളും അമ്മമനസാണ് വഹിച്ചത്. പുതിയകാവ് ഐഡിയിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിവാഹച്ചടങ്ങുകൾക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി നേതൃത്വം നൽകി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. അമ്മ മനസ് ചെയർപേഴ്സൺ മാരിയത്ത് അദ്ധ്യക്ഷയായി. ആർ.സനജൻ പദ്ധതി വിശദീകരിച്ചു. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, കെ.സി. വേണുഗോപാൽ എം.പി, സി.ആർ.മഹേഷ് എം.എൽ.എ എന്നിവർ ചേർന്ന് വധൂ വരൻമാർക്കുള്ള ഉപഹാരങ്ങൾ കൈമാറി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, അഡ്വ.ഷാനവാസ് ഖാൻ , സൂരജ് രവി, കെ.ജി.രവി, ആർ.രാജശേഖരൻ, ബിന്ദു ജയൻ, മുനമ്പത്ത് വഹാബ്, എം.അൻസാർ. ടി.തങ്കച്ചൻ ,നജീബ് മണ്ണേൽ, സി.ഒ.കണ്ണൻ, എസ്.എം.ഇക്ബാൽ, ഇർഷാദ് ബഷീർ,നസീം ബിവി, തുടങ്ങിയവർ ആശംസകളറിയിച്ചു. ചടങ്ങിൽ സോമരാജൻ ഗാന്ധിഭവൻ, ഡോ.ചിങ്ങോലി മജീദ്, ഷൈനു മാത്യു കോട്ടയം അഡ്വ.ഷംസുദ്ദീൻ, അബ്ദുൾ വാഹിദ്, നാസർപോച്ചയിൽ, മദനൻ പിള്ള, അബ്ദുൾ വാഹിദ് കുരുടന്റയ്യത്ത് ,ജോൺസൺ വർഗീസ്, പാലക്കോട് സുരേഷ്.ബദരിയ, ഡോ.സജിന, വസന്താ സുധാകരൻ, മുനമ്പത്ത് ഷിഹാബ്, സുലേഖാബിവി, ഉദയൻ പാവുമ്പ, മണിയമ്മ , ബാബു അമ്മ വീട്, ഉഷാകുമാരി, രാജു എന്നിവരെ ആദരിച്ചു. വിവാഹ ശേഷം ദമ്പതികൾ ഒരുമിച്ച് 14 വെള്ളരിപ്രാവുകളെപ്പറത്തി. ചടങ്ങിന് ജനറൽ കൺവീനർ ശകുന്തള അമ്മ വീട് സ്വാഗതം പറഞ്ഞു.