ssssssssssssssssssssss
നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാസാക്ഷരതായജ്ഞം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ.പി.സജി നാഥ് ഉദ്ഘാടനം ചെയ്യുന്നു.

പരവൂർ : നെടുങ്ങോലം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സമ്പൂർണ ഭരണഘടനാസാക്ഷരതായജ്ഞവും പ്രതിഭാസംഗമവും നടന്നു. ഭരണഘടനാസാക്ഷരതായജ്ഞം ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ.പി.സജി നാഥ് ഉദ്ഘാടനം ചെയ്തു.

പി.എ.സി.എസ് ജില്ലാസെക്രട്ടറി കെ.സേതുമാധവൻ പ്രതിഭകളെ അനുമോദിച്ചു. ബാങ്ക് പ്രസിഡന്റ് സുഭഗകുമാർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ആർ.ബിജു, അഡ്വ. പി.എസ്. പ്രദീപ്, യൂണിറ്റ് ഇൻസ്‌പെക്ടർ മനോജ് രാജ് എന്നിവർ സംസാരിച്ചു.