കരുനാഗപ്പള്ളി: എയർവേ അക്കാഡമിയുടെ നേതൃത്വത്തിൽ സ്‌കോളർഷിപ്പ് വിതരണവും ഓണാഘോഷവും സംഘടിപ്പിച്ചു .ഓണാഘോഷത്തിന്റെ ഉദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എയും സ്‌കോളർഷിപ്പ് വിതരണം കരുനാഗപ്പള്ളി മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജുവും നിർവഹിച്ചു. എയർവേ അക്കാഡമി ചീഫ് എക്‌സിക്യൂട്ടീവ് രാഖി കൃഷ്ണൻ, എ.വിജയൻ, ഐ.ഷിഹാബ്, ഷെല്ലി കവടിയാർ, മുംതാസ്, ശരണ്യ, എച്ച്.ഒ.ഡി ഏവിയേഷൻ ശ്രീമുരുകൻ എന്നിവർ പ്രസംഗിച്ചു.