 
കരുനാഗപ്പള്ളി: തോരാതെ പെയ്യുന്ന മഴയിൽ കരുനാഗപ്പള്ളി നഗരത്തിന് സമീപത്തെ പ്രധാന റോഡുകളെല്ലാം വെള്ളക്കെട്ടിലായി. റോഡിൽ വെള്ളം നിറഞ്ഞതോടെ പ്രദേശവാസികൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. നഗരത്തോട് ചേർന്ന് കിടക്കുന്ന എസ്.ബി.എം ആശുപതി ജംഗ്ഷൻ - ഗായത്രി ജംഗ്ഷൻ റോഡാണ് നാട്ടുകാർക്ക് ഏറെ ദുരിതം നൽകുന്നത്. ചാറ്റൽ മഴ പെയ്താൽ പോലും റോഡ് കുളമാകും. റോഡിന്റെ പുനർ നിർമ്മാണത്തിൽ വന്ന അപാകതയാണ് ഇപ്പോഴത്തെ ദുരിത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഓട മണ്ണിട്ട് നികത്തി
7 വർഷം മ്പാണ് റോഡ് പുനർ നിർമ്മിച്ചത്. 20 ലക്ഷം രൂപയാണ് റോഡിന്റെ വികസനത്തിനായി ചെലവഴിച്ചത്. 300 മീറ്ററോളം ദൈർഘ്യം വരുന്ന റോഡ് ഗ്രാവൽ ഇട്ട് ഉയർത്തി ഓട നിർമ്മിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആദ്യം തന്നെ നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ ഇവർ നാട്ടുകാരുടെ നിർദ്ദേശം അവഗണിക്കുകയായിരുന്നു. റോഡിന്റെ രണ്ട് അറ്റവും ഉയർന്നാണ് നിൽക്കുന്നത്. രണ്ട് വശങ്ങളിൽ നിന്നുള്ള മഴവെള്ളം ഒഴുകി റോഡിന്റെ മദ്ധ്യഭാഗത്ത് കെട്ടി നിൽക്കും. വെള്ളം ഒഴുകി പോകാൻ യാതൊരു മാർഗവും ഇല്ല. മഴ വെള്ളം ഒഴുകി പോകുന്നതിനായി വർഷങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ഓട പ്രദേശ വാസികളിൽ ചിലർ മണ്ണിട്ട് നികത്തിയതോടെയാണ് വെള്ളത്തിന്റെ ഒഴുക്ക് നിലച്ചത്.
ആശുപതി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ റോഡിന്റെ വശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. റോഡ് വെള്ളക്കെട്ടായി മാറിയതോടെ നാട്ടുകാർ ഇതുവഴിയുള്ള യാത്ര പോലും ഉപേക്ഷിച്ചു. നഗരത്തിന്റെ കിഴക്ക് വശമുള്ള പ്രദേശങ്ങളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. കരുനാഗപ്പള്ളി മാർക്കറ്റിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗവുമാണ് . ദേശീയപാതയിൽ മാർഗ തടസം ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചുവിടാനും ഈ റോഡ് ഉപകരിക്കാറുണ്ട്. റോഡിൽ കെട്ടി നിൽക്കുന്ന വെള്ളക്കെട്ട് പൂർണമായും പരിഹരിക്കുന്നതിനുള്ള ശ്രമം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി നഗരത്തിലെ പ്രധാന പോക്കറ്റ് റോഡാണിത്. മഴ പെയ്തു കഴിഞ്ഞാൽ റോഡ് കുളമാകും. ദിവസങ്ങൾ കഴിഞ്ഞെങ്കിൽ മാത്രമേ റോഡിലെ വെള്ളം വറ്റുകയുള്ളു. അതു വരെ ജനങ്ങളുടെ യാത്ര ദുസഹമാകും. ഈ യാത്രാദുരിതം പരിഹിക്കുന്നതിനായി എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പണം അനുവദിക്കും.
സി.ആർ.മഹേഷ് എം.എൽ.എ: