ocr
ഓച്ചിറ ഗ്രാമ പഞ്ചായത്ത് മേമന 3-ാം വാർഡിൽ നടന്ന 'മികവ് 2022' സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ഗ്രാമ പഞ്ചായത്ത് മേമന 3-ാം വാർഡിൽ 'മികവ് 2022' സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ, കൊവിഡ് കാലത്ത് പ്രശസ്ത സേവനം ചെയ്ത ആശാ വർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, 67-ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിരമിച്ച വർക്കർ വിജയകുമാരി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു. ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ലത്തീഫാബീവി അദ്ധ്യക്ഷയായി. ചടങ്ങിൽ അയ്യാണിക്കൽ മജീദ്, ബി.എസ് വിനോദ്, കൃഷ്ണകുമാർ, ആഷിർ, ബിജു വിളയിൽ, പഞ്ചായത്ത് സെക്രട്ടറി ജി.രാധാകൃഷ്ണൻ, നിലയ്ക്കൽ റഷീദ്, നിസ്സാം സേട്ട്, മുഹമ്മദ് റാഫി, ഷെജി തുടങ്ങിയവർ സംസാരിച്ചു.