 
കിളികൊല്ലൂർ : കിളികൊല്ലൂർ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച സഹകരണ ഓണവിപണി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടന ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.സുജിത്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബാങ്ക് സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗീതാകുമാരി, സി.പി. എം കല്ലുംതാഴം ലോക്കൽ കമ്മറ്റി സെക്രട്ടറി എ.ഡി.അനിൽകുമാർ, കൗൺസിലർ നൗഷാദ്, കൗൺസിലറും ഭരണസമിതി അംഗവുമായ സന്തോഷ് എന്നിവർ സംസാരിച്ചു.