 
അഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ ഓണാഘോഷവും ഐ.എഫ്.എസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ ജോജിൻ ജോർജ്ജ് എബ്രഹാമിനെ ആദരിക്കലും നടന്നു. ഇതോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ സെക്രട്ടറി ഡോ. ശബരീഷ് ജയകുമാർ, വാർഡ് മെമ്പർ ജാസ്മിൻ മഞ്ചൂർ, സ്കൂൾ മാനേജർ എൻ. സുല, പ്രിൻസിപ്പൽ ബി.ആശ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഡോ.ലയ ജയകുമാർ, ഡോ.ദിവ്യ ജയകുമാർ, ഡോ.രേവതി ശബരീഷ്, അരുൺ ദിവാകർ തുടങ്ങിയവർ പങ്കെടുത്തു.