1-
അഭയ് കൃഷ്ണൻ

കൊല്ലം: റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് എം.ഡി.എം.എയുമായി രണ്ട് വിദ്യാർത്ഥികൾ ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. അഞ്ചൽ അരീക്കൽ, അരീക്കവിള പുത്തൻ വീട്ടിൽ അഭയ് കൃഷ്ണൻ(18), അഞ്ചൽ അഗസ്ത്യക്കോട് സുധീർ മൻസിലിൽ മുഹമ്മദ് മുനീർ(19) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 2.770 ഗ്രാം എം.ഡി.എം.എ
കണ്ടെടുത്തു. അയൽ സംസ്ഥാനത്ത് നിന്ന് വൻതോതിൽ ലഹരി മരുന്നുകൾ എത്തുന്നതായുള്ള വിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

ലഹരി മരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്ന് ആന്റി നാർക്കോട്ടിക്ക് വിഭാഗം എ.സി.പി സക്കറിയ മാത്യു അറിയിച്ചു. ഈസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശിവദാസൻപിള്ള, ആർ. ജയകുമാർ, രാജേഷ്, സി.പി.ഒമാരായ രഞ്ജിത്ത്, രാജഗോപാൽ, പ്രേംകുമാർ, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജെറോം, സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.