 
കൊല്ലം : സെക്യൂലർ നഗർ റസിഡന്റ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ സ്ഥാപകരിൽ പ്രധാനിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എ.എ.ഷാഫിയെ രണ്ടാം ചരമവാർഷികത്തിൽ അനുസ്മരിച്ചു.
നഗർ പ്രസിഡന്റ് എ.കെ. സെയ്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രഥമ അദ്ധ്യാപകൻ എൻ. ജോസ് ഉദ്ഘാടനം ചെയ്തു. നഗർ സെക്രട്ടറി
കെ.എസ്. ഷിബു, മണ്ടാട് ജി. ഉപേന്ദ്രൻ, എസ്. വിമൽകുമാർ, കെ.പി. ഷംസുദ്ദീൻ, ആർ.വി. രാജേഷ് എന്നിവർ സംസാരിച്ചു.