thodiyoor-photo
ഗ്രാമപഞ്ചായത്തും വനിത ശിശു വികസനവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പോഷൻ അഭിയാൻ - പോഷൻ മാസം 2022 പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമപഞ്ചായത്തും വനിത ശിശു വികസനവകുപ്പും സംയുക്തമായി സംഘടിപ്പിച്ച പോഷൻ അഭിയാൻ - പോഷൻ മാസം 2022 പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 45 അങ്കണവാടികൾ വഴി ഗുണമേയുള്ള പോഷകാഹാരത്തെപ്പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ആറു വയസിൽ താഴെയുള്ള കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, പാലുട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവരുടെ പോഷണ നിലവാരം ഉയർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. അങ്കണവാടി ജീവനക്കാർ തയാറാക്കിയ പോഷകസമൃദ്ധമായ വിവിധ തരം ഭക്ഷണങ്ങളുടെ പ്രദർശനവും നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഒ .കണ്ണൻ അദ്ധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ശ്രീകല, ഷബ്നജവാദ് ,പഞ്ചായത്തംഗങ്ങളായ തൊടിയൂർവിജയൻ ,യു.വിനോദ്,
പി.ജി.അനിൽകുമാർ,ടി.ഇന്ദ്രൻ, സഫീന അസീസ്, ഷാനിമോൾ പുത്തൻവീട്, ജഗദമ്മ ,സുജാത ,പഞ്ചായത്ത് സെക്രട്ടറി ബിന്ദു, സി.ഡി.എസ് സുപ്പർവൈസർ നിഷ, ജെ.എച്ച്.ഐ രജീഷ്, ശ്യാമള എന്നിവർ സംസാരിച്ചു.