 
കൊല്ലം: ശാരദാമഠം നവരാത്രി മഹോത്സവം 26 മുതൽ ഒക്ടോബർ 5 വരെ വിപുലമായി നടത്തുന്നതിന് വേണ്ടി എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്ന് 101 പേർ അടങ്ങുന്ന സംഘാടക സമിതിക്ക് രൂപം നൽകി. മുഖ്യ രക്ഷാധികാരികൾ: വെള്ളാപ്പള്ളി നടേശൻ, ഡോ.എം.എൻ.സോമൻ. രക്ഷാധികാരികൾ: തുഷാർ വെള്ളാപ്പള്ളി, ഡോ.ജി.ജയദേവൻ, അരയാക്കണ്ടി സന്തോഷ്, മോഹൻ ശങ്കർ, പി.സുന്ദരൻ. ഉപരക്ഷാധികാരികൾ: കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, അഡ്വ.രാജീവ് കുഞ്ഞുകൃഷ്ണൻ, ബി.ബി.ഗോപകുമാർ, കാവേരി രാമചന്ദ്രൻ,മഹിമ അശോകൻ, ഡോ.ആർ. സുനിൽ കുമാർ, ഡോ.നിഷാ ജെ. തറയിൽ, പ്രൊഫ.കെ.സാംബശിവൻ. ചെയർമാൻ: എൻ.രാജേന്ദ്രൻ. ജനറൽ കൺവീനർ: രമേഷ്. ഒമ്പത് ദിവസം നടത്തുന്ന നവരാത്രി മഹോത്സവം ഐശ്വര്യ പൂജയോടു കൂടി ആരംഭിക്കും.അന്നദാനവും വിജയദശമിനാളിൽ വിദ്യാരംഭവും സംഘടിപ്പിച്ചിട്ടുണ്ട്. ശാരദാമഠവും കേരളകൗമുദി കൊല്ലം യൂണിറ്റും ചേർന്നാണ് വിദ്യാരംഭംകുറിക്കുന്നത്. വിദ്യാരംഭത്തിൽ പങ്കെടുക്കുന്നവർക്ക് പ്രഭാത ഭക്ഷണവും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാത്രി എസ്.എൻ.ട്രസ്റ്റ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാമത്സരങ്ങൾ നടക്കും. യോഗത്തിൽ യോഗം കൗൺസിലർ പി.സുന്ദരൻ, യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഞ്ഞുകൃഷ്ണൻ,
യോഗം ബോർഡ് മെമ്പർ രമേഷ്, നേതാജി ബി.രാജേന്ദ്രൻ, ഷാജി ദിവാകർ, എം.സജീവ്, എംപ്ലോയീസ് ഫോറം സ്റ്റേറ്റ് കോർഡിനേറ്റർ എസ്.അജുലാൽ, പെൻഷണേഴ്‌സ് കൗൺസിൽ കോഡിനേറ്റർ പി.വി.റജിമോൻ, ട്രസ്റ്റ് ഓഫീസ് എ.ഒ സോമരാജൻ, മഹിമാ അശോകൻ, ഡി.വിലസീധരൻ, മങ്ങാട് ഉപേന്ദ്രൻ, ചന്തു, ഷിബു, പി.വി.ശശിധരൻ, പി.ജി.സലീം കുമാർ, മുണ്ടയ്ക്കൽ രാജീവൻ, ബാബുഷാ, തംബുരു ബാബുരാജ് ,ബാബു രാജൻ, കൃഷ്ണകുമാർ ,ജി.വേണുഗോപാൽ, രഞ്ജിത്ത് രവീന്ദ്രൻ, സനത്ത് മൺട്രോ, വിനു രാജ്, ഹരി, സുധീർ പാലത്തറ, ഡോ. മേഴ്സി ബാലചന്ദ്രൻ ,ലാലി വിനോദിനി, ഗീത സുകുമാരൻ, ഡോ.വിഷ്ണു, പട്ടത്താനം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.