a
കടയ്ക്കൽ ഫെസ്റ്റ് മന്ത്രി വീണാ ജോർജജ് ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ: താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതടക്കമുള്ള വിവിധ പദ്ധതികൾ പരിഗണനയിലുണ്ടെന്ന് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. കടയ്ക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഭൂമി കണ്ടെത്തിയാലുടൻ തുടർ നടപടി സ്വീകരിക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയായി . പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ സ്വാഗതം പറഞ്ഞു. കാർഷിക വിപണനമേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. വൈദ്യുത ദീപാലങ്കാരം സി.പി. എം ജില്ലാ സെക്രട്ടറി എസ്.സുദേവനും വി.സുന്ദരേശൻ മെമ്മോറിയൽ നാടക മത്സരം കടയ്ക്കൽ ബാങ്ക് പ്രസിഡന്റ് എസ്.വിക്രമനും ഉദ്ഘാടനം ചെയ്തു. മെഡിയ്ക്കൽ കോളേജ് പവലിയൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ്.മുരളി, കെ.മധു. മുൻ പ്രസിഡന്റ് ആർ.എസ് ബിജു, ആർ.ശ്രീജ,സുധീൻ ഷിബു , കടയ്ക്കൽ അരുൺ, കെ.എസ് .ലൗജി എം.നായർ, ഗോപിനാഥൻ പിള്ള, എസ്.വികാസ് തുടങ്ങിയവർ സംസാരിച്ചു.