photo
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കരുനാഗപ്പള്ളി, കുന്നത്തൂർ നിയോജകമണ്ഡലങ്ങളിലെ പ്രചാരണങ്ങൾ നടത്തുന്നതിനുള്ള പ്രത്യേക കൺവെൻഷൻ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കരുനാഗപ്പള്ളി, കുന്നത്തൂർ നിയോജകമണ്ഡലങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്രത്യേക കൺവെൻഷൻ കരുനാഗപ്പള്ളിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. സി.ആർ.മഹേഷ്‌ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം.നസീർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, അഡ്വ.ബിന്ദുകൃഷ്ണ, ആർ.രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ.ശ്രീദേവി, എൻ.വി.ശശികുമാരൻ നായർ, കെ.ജി.രവി, ചുറ്റുമൂല നാസർ, കെ.ശശികുമാരൻ നായർ, എൻ.അജയകുമാർ, തുണ്ടിൽ നൗഷാദ്, സുകുമാരൻ നായർ, നീലികുളംസദാനന്ദൻ, വൈ.ഷാജഹാൻ, കബീർ.എം.തീപ്പുര, പി.കെ.രവി, രാമഗോപാലകൃഷ്ണൻ, ടി.തങ്കച്ചൻ, മുനമ്പത്ത് വഹാബ്, മണ്ണെൽ നജീം, എന്നിവർ സംസാരിച്ചു.