 
കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ചിരാത് ഓണം ക്യാമ്പിന് തുടക്കമായി. ഇന്നലെ രാവിലെ 7.30 ന് ഹെഡ്മിസ്ട്രസ് പി.ലക്ഷ്മീദേവി പതാക ഉയർത്തിയതോടെ ക്യാമ്പ് ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് അനിൽ ആർ.പാലവിള അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ വി.രാജൻ പിള്ള മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളായ ജി.എസ്.സഞ്ജയ്, ജഗത് നാരായണൻ, പാർത്ഥിവ് ഗോപൻ എന്നിവരെ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി.മീന അനുമോദിച്ചു. എസ്.ശിഹാബ് പൈനുംമൂട്, കെ.ലീലാ കൃഷ്ണൻ, വി.മോഹനൻ , വി.മനുലാൽ ,ജയകുമാർ, പി.ആർ.വിശാന്ത് എന്നിവർ സംസാരിച്ചു. എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ എസ്.സാബുജാൻ നന്ദി
പറഞ്ഞു.