 
ചവറ: പന്മന പഞ്ചായത്തിലെ പാലിയേറ്റീവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി കെ.എം.എം.എൽ. പലവ്യഞ്ജനങ്ങളും പച്ചക്കറികളും അടങ്ങിയ കിറ്റാണ് നൽകിയത്. ഓണക്കിറ്റ് വിതരണോദ്ഘാടനം കെ.എം.എം.എൽ മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് നിർവഹിച്ചു. 'ഞങ്ങളും കൃഷിയിലേക്ക്'പദ്ധതിയുടെ ഭാഗമായി കെ.എം.എംഎല്ലിൽ തന്നെ ഉത്പാദിപ്പിച്ച പച്ചക്കറികളാണ് വിതരണം ചെയ്തത്. ഒപ്പം ഓണപ്പുടവയും സമ്മാനിച്ചു. ചടങ്ങിൽ കെ.എം.എം.എല്ലിലെ കർഷകരായ ബാലകൃഷ്ണൻ, പ്രശാന്തൻ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. കെ.എം.എം.എൽ ജനറൽ മാനേജർ വി.അജയകൃഷ്ണൻ, ടെക്നിക്കൽ യൂണിറ്റ് ഹെഡ് പി.കെ.മണിക്കുട്ടൻ, ഫിനാൻസ് യൂണിറ്റ് ഹെഡ് വി.അനിൽകുമാർ, വിജിലൻസ് സെക്യൂരിറ്റി സൂപ്രണ്ട് ബി.പ്രസന്നൻ നായർ, ടി.പി യൂണിറ്റിലെ യൂണിയൻ നേതാക്കളായ വി.സി.രതീഷ്കുമാർ (സി.ഐ.ടി.യു), ആർ. ശ്രീജിത് (ഐ.എൻ.ടി.യു.സി), ജെ.മനോജ്മോൻ (യു.ടി.യുസി) എം.എസ് യൂണിറ്റിലെ യൂണിയൻ നേതാക്കളായ ജി.ഗോപകുമാർ (സി.ഐ.ടി.യു), എസ്.സന്തോഷ് (യു.ടി.യു.സി), സി.സന്തോഷ്കുമാർ (ഐ.എൻ.ടിയു.സി), ഫെലിക്സ് (എ.ഐ.ടി.യു.സി), അഗ്രികൾച്ചറൽ നോഡൽ ഓഫീസർ എ.എം.സിയാദ്, കമ്മറ്റി അംഗങ്ങളായ സജീദ് മോൻ, ഡി.ധനേഷ്, റസിൻ പ്രസാദ്, എം.അനൂപ് തുടങ്ങിയവർ പങ്കെടുത്തു.