അഞ്ചൽ:അഞ്ചൽ-ആയൂർ റോഡിലെ കുഴികൾ അപകടക്കെണിയാകുന്നു. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി എടുത്ത കുഴികളാണ് പൈപ്പിട്ട് മൂടയിട്ടും വീണ്ടും കുഴികളായി അപകടം വിതയ്ക്കുന്നത്. കുഴികൾ വേണ്ടത്ര മണ്ണിട്ട് മൂടാത്തതും കോൺക്രീറ്റ് ചെയ്യാത്തതുമാണ് വീണ്ടു കുഴിളാകാൻ കാരണം.
അപകടം പതിവായി
ഇടമുളയ്ക്കൽ പഞ്ചായത്ത് ഓഫീസിന് മുൻവശത്തെ റോഡിലെ കുഴികളിൽ അപകടം പതിവായിരിക്കുകയാണ്. മഴ ശക്തമായതോടെ വലിയ കുഴികളാണ് ഈ ഭാഗത്ത് രൂപപ്പെട്ടിട്ടുള്ളത്. മിക്ക ദിവസങ്ങളിലും കുഴികളിൽ വാഹനങ്ങൾ അകപ്പെടുന്ന കാഴ്ച്ച കാണാം. ഇവിടെ വീഴുന്ന വാഹനങ്ങൾ പലതും പിന്നീട് റിക്കവറി വാഹനങ്ങൾ എത്തിച്ചാണ് കുഴിയിൽ നിന്ന് പുറത്തെടുക്കുന്നത്. കുഴികൾ മൂടി അപകടം സംഭവിക്കാത്ത തരത്തിൽ കോൺക്രീറ്റ് ചെയ്യണമെന്ന് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.