 
അഞ്ചൽ: മലങ്കര കത്തോലിക്കാ സഭ വൈദികനും മിഷനറിയുമായിരുന്ന ഫാ.ഡേവിഡ് ഇല്ലിരിക്കലിന്റെ 35-ാം ഓർമ്മദിനം മലങ്കര കത്തോലിക്കാ അസോസിയേഷൻ അഞ്ചൽ വൈദിക ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ആനക്കുളത്ത് നടന്നു. അനുസ്മരണ സമ്മേളനം ഫാ.ബോവസ് മാത്യു ഉദ്ഘാടനം ചെയ്തു. ഡോ.ജോൺസൺ കൈമലയിൽ കോർ എപ്പിസ്കോപ്പ അനുസ്മരണ പ്രഭാഷണം നടത്തി. രാജൻ ഏഴംകുളം, ഫാ.ജോസ് മുണ്ടുവേലിൽ, ഡോ.കെ.വി.തോമസ് കുട്ടി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.