കുന്നിക്കോട് : കേരള കർഷകസംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷരഹിത പച്ചക്കറി സ്റ്റാൾ തുടങ്ങി. കുന്നിക്കോട് പുളിമുക്കിൽ തുടങ്ങിയ സ്റ്റാൾ സി.പി.എം ഏരിയാ സെക്രട്ടറി എസ്.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. എൻ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. രാജു ഡഗ്ലസ് ആദ്യ വിൽപ്പന നടത്തി. ദിലീപൻ കെ. ഉപാസന സ്വാഗതം പറഞ്ഞു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ, പാറക്കട സലീം, ജി.കൃഷ്ണപ്രസാദ്, എസ്.അനിൽകുമാർ, പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവർ സംസാരിച്ചു.