ganesh
ഗണേശോത്സവട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ഗണേശോത്സവത്തിന്റെ ഭാഗമായി കൊല്ലം ബീച്ചിൽ നിമജ്ജനം ചെയ്യാനെത്തിച്ച ഗണേശവിഗ്രഹങ്ങൾ

കൊല്ലം: ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗണേശോത്സവം നഗരത്തെ ഭക്തിസാന്ദ്രമാക്കി. ആശ്രാമം മുനീശ്വരൻ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഗണേശവിഗ്രഹ ഘോഷയാത്ര ലിങ്ക് റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, താലൂക്ക് കച്ചേരി ജംഗ്‌ഷൻ, ചിന്നക്കട വഴി ബീച്ചിലെത്തുകയും 1001 നാളികേരത്തിന്റെ ഗണപതിഹോമത്തിന് ശേഷം രാത്രി 9 ഓടെ കടലിൽ ഗണേശവിഗ്രഹ നിമജ്ജനവും നടന്നു. പഞ്ചവാദ്യം, പൂക്കാവടി, വാദ്യമേളം, നിശ്ചല ദൃശ്യങ്ങൾ എന്നിവയോട് കൂടിയ ഘോഷയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 ഓളം ഗണേശ വിഗ്രഹങ്ങൾ എത്തിയിരുന്നു. 28 മുതൽ വിവിധയിടങ്ങളിൽ പൂജാവിധികളോടെ സ്ഥാപിച്ച ഗണേശവിഗ്രഹങ്ങളാണ് നിമജ്ജനം നടത്തിയത്. ഗണേശോത്സവ ട്രസ്റ്റ് ചെയർമാൻ ആർ.പ്രകാശൻ പിള്ള, വൈസ് ചെയർമാൻ എസ്.അശോക് കുമാർ, ട്രഷറർ മോഹൻ കുമാർ,ശാന്താലയം ശശികുമാർ, അനു ദാസ്, സുജിൻ, വിനു, കാർത്തിക്ക് എന്നിവർ നേതൃത്വം നൽകി. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മൂന്ന് പെൺകുട്ടികളുടെ വിവാഹം നവംബറിൽ നടത്താനും ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.