 
കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ജോൺ എഫ് കെന്നഡി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവാതിരയും അത്തപ്പൂക്കള മത്സരവും വടംവലി മത്സരവും നാട്ടൻപാടുകളും പരിപാടികൾക്ക് വർണ്ണപ്പൊലിമ പകർന്നു. കൊവിഡാനന്തരം വന്ന ഓണത്തെ ഗംഭീരമാക്കി മാറ്റിയിരിക്കുകയാണ് സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. കുട്ടികളുടെ വീട്ടിലെയും നാട്ടിലെ കർഷകരിൽ നിന്ന് ശേഖരിച്ച പച്ചക്കറികളും നാടൻ കുലകളുമായി ജൈവ പച്ചക്കറി മേളയും ഭക്ഷ്യ മേളയും സംഘടിപ്പിച്ചു. ഓണാഘോഷങ്ങൾ മാനേജർ മായാ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എച്ച്.എം. മുർഷിദ് ചിങ്ങോലിൽ, പി.ടി.എ. പ്രസിഡന്റ് ലാൽജി പ്രസാദ്, വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, സുധീന അൻസർ, ജോബ്, പ്രദീപ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ എസ്. മാത്യു, ഗംഗാറാം കണ്ണമ്പള്ളി, മീരാ സിറിൾ, സുധീർ ഗുരുകുലം, സജിത് പുളിമൂട്ടിൽ, കെ.എസ്.പ്രീത , സി.ഷീജ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.