ചാത്തന്നൂർ : ആർ.ശങ്കർ കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥികൾ ഷെഫ് സോമു രഞ്ജിത്തിന്റെ നേതൃത്വത്തിൽ പായസംമേള സംഘടിപ്പിച്ചു. ആർ.സി.പി ഹോസ്പിറ്റാലിറ്റി എക്‌സിക്യുട്ടീവ് ഷെഫ് സിജോചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രുചികരമായ വിവിധയിനം പായസങ്ങളാണ് മേളയിൽ ഒരുക്കിയത്. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രൊഫ.കെ ജയപാലൻ, രാജ്കുമാർ ഉണ്ണി, ഗുൾനാർ സോമരാജൻ, ശശിധരൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. മനുകമൽജിത് സ്വാഗതം പറഞ്ഞു.