 
പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. യൂണിയൻ അതിർത്തിയിലെ 67 ശാഖകളിലെ ഭാരവാഹികൾ അടക്കം 200 ഓളം പേർ പങ്കെടുത്തു. തിരുവാതിരക്കളി, കസേര കളി, അത്തപ്പൂക്കളമിടീൽ,സുന്ദരിക്ക് പൊട്ടു തൊടീൽ തുടങ്ങിയ നിരവധി മത്സരങ്ങളിൽ ഭാരവാഹികൾ പങ്കെടുത്തു. തുടർന്ന് ഉച്ചയ്ക്ക് ഓണസദ്യയും നടന്നു. എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയമാനും യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്,യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർമാരായ എൻ.സതീഷ്കുമാർ, ജി.ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ, അടുക്കളമൂല ശശി, ഡി.ബിനിൽകുമാർ, എസ്.എബി, സന്തോഷ് ജി.നാഥ്, വനിത സംഘം യൂണിയൻ വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അഭിലാഷ് കയ്യാണിയിൽ, വൈസ് പ്രസിഡന്റ് സുജീഷ് ശാന്തി, സെക്രട്ടറി ജി.അനീഷ്കുമാർ, പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്, സെക്രട്ടറി പ്രീത സജീവ്, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ, സെക്രട്ടറി സി.വി.സന്തോഷ് കുമാർ, ശ്രീനാരായണ എംപ്ലോയിസ് ഫാറം യൂണിയൻ ജോയിന്റ് സെക്രട്ടറി ബിന്ദു പി.ഉത്തമൻ തുടങ്ങിയവർക്ക് പുറമെ ശാഖ ഭാരവാഹികളും വനിതാസംഘം ശാഖാഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.