തൊടിയൂർ: എല്ലാ ദിവസവും പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ രോഗികൾകൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം എത്തിക്കുന്ന നന്മ വണ്ടി ഇന്നലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും വേണ്ടി ഓണസദ്യയൊരുക്കി. രോഗികൾക്ക് സദ്യ വിളമ്പി സി.ആർ.മഹേഷ് എം.എൽ .എ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത ദൂരദർശൻ റിപ്പോർട്ടർ ജെ.വാഹിദ് ചെങ്ങാപ്പള്ളിയെ ചടങ്ങിൽ ആദരിച്ചു. അബ്ദുൽഷുക്കൂർ മുത്താൻവിളയിൽ, സിസ്റ്റർ ഗിരിജ, ഹാരീസ് ഹാരി, സിന്ധു, കൃഷ്ണലാൽ,നിസാം ഷബീർ, ബിജുമുഹമ്മദ് എന്നിവർ നേതൃത്വം നൽകി.