photo-
ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച കുടുംബശ്രീ ഓണചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ നിർവഹിക്കുന്നു.

പോരുവഴി : ശൂരനാട് വടക്ക് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണ ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്‌.ശ്രീകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഗംഗാദേവി, മിനി സുദർശൻ, ശ്രീലക്ഷ്മി, പ്രദീപ്, സൗമ്യ, ഖദീജ ബീബി, ബ്ലെസൺ, സമദ്, സുനിൽകുമാർ, ശാന്തകുമാരി, കുടുംബശ്രീ ചെയർപേഴ്സൺ നിഷ, അസിസ്റ്റന്റ് സെക്രട്ടറി സുനിൽ ഡേവിഡ് , കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.