 
പത്തനാപുരം :എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തക സമ്മേളനത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ച ശാഖ ഭാരവാഹികൾക്കുള്ള ഓണക്കൈനീട്ടം വിതരണം ചെയ്തു. യൂണിയൻ ഹാളിൽ നടന്ന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷനായി.
യൂണിയന്റെ 38 ശാഖകളിലെയും പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്ത് ഓണകൈനീട്ടം ഏറ്റുവാങ്ങി.
യോഗത്തിൽ യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ, യൂണിയൻ കൗൺസിലർമാരായ ബി.കരുണാകരൻ, പി. ലെജു, വി. ജെ ഹരിലാൽ യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു. വി. ആമ്പാടി,വനിതാ സംഘം പ്രസിഡന്റ് സുലത പ്രകാശ് വൈസ് പ്രസിഡന്റ് ഇന്ദിര ഗണേഷ്, ട്രഷറർ മിനി പ്രസാദ്, കൗൺസിലർമാരായ ദീപ ജയൻ, സുജ അജയൻ, അമ്പിളി ബൈജു, എ.സി.ലാലി, ലിജ, യൂത്ത്മൂവ് മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് എം. മഞ്ചേഷ്, സെക്രട്ടറി ബിനു സുരേന്ദ്രൻ, കൗൺസിലർമാരായ അനിൽകുമാർ, പ്രകാശ് കുമാർ, അനീത്, കലേഷ് എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ബി ബിജു സ്വാഗതവും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.പി ഗണേഷ് കുമാർ നന്ദിയും പറഞ്ഞു.