union
സ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിടവൂർ മേഖലയിൽ ഉൾപ്പെട്ട പത്തനാപുരം കിഴക്ക് 1771-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഓണക്കിറ്റ് വിതരണവും യൂണിയൻ വൈസ് പ്രസി.കെ.കെ .ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയനിലെ പിടവൂർ മേഖലയിൽ ഉൾപ്പെട്ട പത്തനാപുരം കിഴക്ക് 1771-ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഓണക്കിറ്റ് വിതരണവും നടന്നു. ശാഖ മന്ദിരത്തിൽ നടന്ന ചടങ്ങിന് ശാഖ പ്രസിഡന്റ് വി.വിജയഭാനു അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രൻ ഉദ്ഘാടനവും ഓണക്കിറ്റ് വിതരണവും നിർവഹിച്ചു. യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു.വി. ആമ്പാടി എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ മെമെന്റോ നൽകി ആദരിച്ചു. യൂണിയൻ പ്രതിനിധി എൻ.ശിവദാസൻ, വനിതാ സംഘം ശാഖ സെക്രട്ടറി വസന്ത സതീഷ് എന്നിവർ സംസാരിച്ചു.ശാഖ സെക്രട്ടറി അശോക് കുമാർ സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് എം.ആർ.സുഭാഷ് ലാൽ നന്ദിയും പറഞ്ഞു.